കൊച്ചി: ബ്രേക്ക് ഡൗണായ കണ്ടെയ്‌നര്‍ ലോറി റോഡിലിട്ട് ഡ്രൈവർ രാജസ്ഥാനിലേക്ക് മുങ്ങി. കൊച്ചിയിലാണ് സംഭവം. മൂത്തകുന്നം കുര്യാപ്പിള്ളി വളവില്‍ ഈ ലോറി വൻ ഗതാഗത തടസമാണ് ഉണ്ടാക്കിയത്. ശനിയാഴ്ച വൈകിട്ടാണ് ലോറി ബ്രേക്ക് ഡൗൺ ആയത്. ഇതോടെ ലോറി അവിടെതന്നെ നിര്‍ത്തി ഡ്രൈവര്‍ രാജസ്ഥാനിലേക്കു പോയി. 2 ദിവസം ഗതാഗത തടസം നേരിട്ടിരുന്നു. ഇന്നലെ റോഡിലൂടെ എത്തിയ കെഎസ്‌ആര്‍ടിസി ബസ് ലോറിയെ മറികടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. ഇതോടെ നാട്ടുകാര്‍ ലോറിയുടെ സമീപത്തെത്തി പരിശോധിച്ചു.
Read also: ടിപ്പർ ലോറി മറിഞ്ഞു : ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി
ഡ്രൈവറുടെ ക്യാബിന്‍ ഉള്‍പ്പെടെ പൂട്ടിയിരിക്കുന്നതായാണു കണ്ടത്. സംഭവമറിഞ്ഞു പൊലീസ് എത്തി ഉടമ ആരാണെന്ന് കണ്ടുപിടിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ രണ്ടാം ഡ്രൈവറെയും ക്ലീനറെയും കണ്ടെത്തി. രാജസ്ഥാനിലെ ഇലക്‌ട്രോണിക്‌സ് കമ്പനിയില്‍ നിന്നു സാധനങ്ങള്‍ എളമക്കരയിലേക്ക് എത്തിക്കുന്ന വാഹനമാണെന്നും ബ്രേക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്ന് ഡ്രൈവർ വണ്ടി നിർത്തിയിട്ട് മുങ്ങിയതാണെന്നും ഇവർ പറഞ്ഞു. തുടർന്ന് പൊലീസ് ഇവരുടെ സഹായത്തോടെ വാഹനം തുറന്നു ക്രെയിന്‍ ഉപയോഗിച്ചു കെട്ടിവലിച്ചു ലോറി വടക്കേക്കര സ്‌റ്റേഷനിലെത്തിച്ചു.
Post Your Comments