ഹനുമാന് പൂജ ചെയ്യുന്നതിനു മുന്‍പായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ചുവടെ പറയുന്നത്.
ഹനുമാന് വെറ്റിലമാലകള്‍ ഏറെ ഇഷ്ടമാണ്. രാമന്റെ വിജയം ആദ്യം സീതയെ അറിയിച്ചത് ഹനുമാനാണ്. ആ വാര്‍ത്ത കേട്ട് സന്തോഷത്തോടെ സീത അടുത്തുണ്ടായിരുന്ന വെറ്റിലകള്‍ പറിച്ച് ഹാരമാക്കി ഹനുമാനെ അണിയിച്ചുവെന്നാണ് ഐതിഹ്യം. അതിനാല്‍ ഹനുമാന് വെറ്റിലമാല അണിയിച്ച് പ്രാര്‍ത്ഥിച്ചാല്‍ ദോഷകാഠിന്യം കുറഞ്ഞ് വിജയം നേടാനാവുമെന്നാണ് വിശ്വാസം.
ചില ഭക്തര്‍ ഹനുമാനെ തൊഴുത് പ്രാര്‍ത്ഥിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ തുളസി ഇലകള്‍ സമര്‍പ്പിക്കാറുണ്ട്. ലക്ഷ്മീ വാസമുളള ദൈവീകസസ്യമാണ് തുളസി. ലക്ഷ്മീദേവിയെ സീതാദേവിക്ക് സമമായി കരുതുന്നയാളാണ് ഹനുമാന്‍. അതുകൊണ്ട് തുളസിയെ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കാതെ തുളസി മാലയാക്കി ഹനുമാന് സമര്‍പ്പിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
Post Your Comments