Latest NewsIndia

15,000 കോടിയുടെ പദ്ധതികൾ , നിരവധി കമ്പനികൾ: കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക്, ഗ്രാമത്തലവന്‍മാര്‍ക്ക് ഇന്‍ഷുറന്‍സും പോലീസ് സുരക്ഷയും

ഐടി & ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, റിന്യൂവൽ എനർജി, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ടൂറിസം, സ്കിൽ ആൻഡ് എഡ്യൂക്കേഷൻ എന്നീ മേഖലകളിലായി 15000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് കശ്മീരിലേയ്ക്ക് എത്തുന്നത് .

ശ്രീനഗർ ; പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീർ ജനതയ്ക്ക് നൽകിയ ഉറപ്പ് യാഥാർത്ഥ്യമാകുന്നു . ജമ്മു കശ്മീർ വികസനത്തിന്റെ പാതയിലേയ്ക്ക് നടന്നു കയറുന്നു . 44 ഓളം കമ്പനികളാണ് കശ്മീരിൽ വ്യവസായം തുടങ്ങാൻ താല്പര്യം അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത് . ഇതിൽ 33 കമ്പനികളുടെ അപേക്ഷകളാണ് സർക്കാർ അംഗീകരിച്ചത് .ഐടി & ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, റിന്യൂവൽ എനർജി, മാനുഫാക്ചറിംഗ്, ഹോസ്പിറ്റാലിറ്റി, ഡിഫൻസ്, ടൂറിസം, സ്കിൽ ആൻഡ് എഡ്യൂക്കേഷൻ എന്നീ മേഖലകളിലായി 15000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് കശ്മീരിലേയ്ക്ക് എത്തുന്നത് .

ജമ്മു കശ്മീരിലെ ഗ്രാമത്തലവന്‍മാര്‍ക്കും, പഞ്ചായത്തംഗങ്ങള്‍ക്കും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി ഗ്രാമത്തലവന്‍മാര്‍ അറിയിച്ചു. കൂടാതെ ഇവര്‍ക്ക് പോലീസ് സംരക്ഷണവും ഉറപ്പാക്കും. ജമ്മു കശ്മീരിലെ ഗ്രാമത്തലവന്‍മാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്‍ഷുറന്‍സും പോലീസ് സംരക്ഷണവും നല്‍കാന്‍ തീരുമാനമായത്. സുരക്ഷയുറപ്പാക്കണമെന്ന് തങ്ങള്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ സുരക്ഷ നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായി ഗ്രാമത്തലവന്‍ ജുനൈദ് പറഞ്ഞു.

കൂടാതെ പതിനഞ്ച് ദിവസത്തിനുള്ളില്‍ ജമ്മു കശ്മീരിലെ ഫോണ്‍ സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചതായി ജുനൈദ് പറഞ്ഞു.ജമ്മു കശ്മീരിലെ എല്ലാ ഗ്രാമത്തലവന്‍മാര്‍ക്കും പഞ്ചായത്തംഗങ്ങള്‍ക്കും പോലീസ് സുരക്ഷയോടെപ്പം രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുമെന്നും അമിത് ഷാ അറിയിച്ചതായി ശ്രീനഗര്‍ ജില്ലയിലെ പഞ്ചായത്തംഗം സുബെര്‍ നിഷാദ് ഭട്ടും പറഞ്ഞു.നവംബർ മാസത്തോടെ പുതിയ കമ്പനികൾ കശ്മീരിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . ഇവ കൂടാതെ റിലയൻസ് അടക്കമുള്ള മൾട്ടിനാഷണൽ കമ്പനികളും ,ജപ്പാൻ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളും കശ്മീരിൽ നിക്ഷേപം തുടങ്ങാൻ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button