ബെംഗളൂരു : ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ 2 ലക്ഷ്യത്തിലേക്ക്. വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ വിജയകരം. പുലർച്ചെ 3:45നു ഒൻപതു സെക്കൻഡിനുള്ളിലാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ ചന്ദ്രോപരിതലത്തിൽ നിന്ന് 35 കിലോമീറ്റർ അകലെ മാത്രമാണ് വിക്രം ലാൻഡർ ഉള്ളത്.
#ISRO
The second de-orbiting maneuver for #Chandrayaan spacecraft was performed successfully today (September 04, 2019) beginning at 0342 hrs IST.For details please see https://t.co/GiKDS6CmxE
— ISRO (@isro) September 3, 2019
ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു ആദ്യ ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. അന്ന് നാലു സെക്കന്‍ഡ് നേരം ലാന്‍ഡറിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ച് ഭ്രമണപഥം താഴ്ത്തുകയായിരുന്നു.
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15നു വിക്രം ലാന്‍ഡറിനെ ഓര്‍ബിറ്ററില്‍ നിന്നു വിജയകരമായി വേര്‍പെടുത്തിയിരുന്നു. പേടകം വിക്ഷേപിച്ച് 42 ദിവസത്തിനുശേഷമാണു ദൗത്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ഓര്‍ബിറ്റര്‍-ലാന്‍ഡര്‍ വേർപ്പെടുത്തിയത്. ചന്ദ്രയാന്‍-2 ശനിയാഴ്ച പുലര്‍ച്ചെ 1.55-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്ന് ഐ.എസ്.ആർ.ഓ അറിയിച്ചു.
Post Your Comments