ശിവപ്രീതിക്കായി അനുഷ്ഠിക്കേണ്ട പ്രധാന വ്രതമാണ് പ്രദോഷവ്രതമെന്നു പറയപ്പെടുന്നു. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം അനുഷ്ഠിക്കണം. രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദർശനം നടത്തുക. പകൽ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം.
Also read : തനിക്ക് കാൻസർ വന്നത് സ്വയംഭോഗം ചെയ്‌തതിനാൽ; മോഹനന്‍ വൈദ്യരുടെ കണ്ടുപിടിത്തം ചൂണ്ടിക്കാട്ടി നന്ദു മഹാദേവ
ശിവപാർവതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദർശനമായിരിക്കും ഉത്തമം. കൂവളത്തില കൊണ്ടുള്ള അർച്ചന, കൂവളമാല എന്നീ വഴിപാടുകൾ ഈ ദിവസം വിശേഷ ഫലം തരുമെന്നാണു വിശ്വാസം. ക്ഷേത്ര ദർശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്സന്താന ലബ്ധി ഇവയ്ക്കായുളള പ്രാർഥന വിശേഷകരമെന്ന് വിശ്വാസം.
Leave a Comment