
നെന്മാറ : പോത്തുണ്ടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പൊലീസിന്റെ വലയിലായി. തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതി അറസ്റ്റിലായത്. അയല്ക്കാരന് ചെന്താമര (52) ആണ് സജിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
Read Also : സിനിമാ ടിക്കറ്റിനും നികുതി; ‘അമ്മ’യിതൊന്നും അറിയുന്നില്ലേയെന്ന് പി സി വിഷ്ണുനാഥ്
തന്റെ കുടുംബം തന്നില്‍ നിന്ന് അകലാനും തന്റെ കുടുംബപ്രശ്നങ്ങള്‍ക്കു കാരണക്കാരും സജിത ഉള്‍പ്പെടെയുള്ള അയല്വാസികളാണെന്നു ധരിച്ചതാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. സജിതയുടെ ഭര്‍ത്താവ് തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്കൂളിലും പോയ സമയത്തായിരുന്നു കൊല നടത്തിയത്.
Read Also : പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണ മരണം
പ്രതിക്കു വേണ്ടി നാട്ടുകാരുടെ സഹായത്തോടെ പോത്തുണ്ടിയുടെ പരിസര പ്രദേശങ്ങളിലും നെല്ലിയാമ്പതി വനത്തിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചില്‍ നടക്കുന്നുണ്ടെന്നു മനസ്സിലാക്കിയ പ്രതി ഞായറാഴ്ച രാത്രി വനത്തിനുള്ളില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post Your Comments