ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകന്‍ അമിത് ജോഗിയെ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
ബി.ജെ.പി നേതാവായ സമീറ പൈക്ര നല്‍കിയ പരാതിയിലാണ് നടപടി. 2013ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മര്‍വാഹി മണ്ഡലത്തില്‍ നിന്ന് അമിത് ജോഗിയുടെ എതിര്‍ സഥാനാര്‍ഥിയായി മത്സരിച്ചത് സമീറയായിരുന്നു. ബിലാസ്പൂറിലെ വസതിയില്‍ നിന്നാണ് അമിത് ജോഗിയെ അറസ്റ്റു ചെയ്തത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ അമിത് ജോഗി ജനന സമയം, സ്ഥലം, ജാതി എന്നീ വിവരങ്ങള്‍ തെറ്റായി നല്‍കിയെന്നതാണ് കേസ്.
സമീറ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെതിരെ ഹൈകോടതിയെ സമീപിച്ചെങ്കിലും നിയമസഭയുടെ കാലാവധി തീര്‍ന്നതിനാല്‍ കേസ് പരിഗണിക്കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു.
ഛത്തിസ്ഗഢിലെ സര്‍ബെഹേര ഗൗറേല ഗ്രാമത്തില്‍ 1978 ല്‍ ജനിച്ചതെന്നാണ് സത്യവാങ് മൂലത്തില്‍ അമിത് ജോഗി എഴുതിയിരുന്നത്. അതേസമയം 1977 ല്‍ ടെക്സാസിലാണ് ജോഗി ജനിച്ചതെന്ന് പരാതിയില്‍ സമീറ വ്യക്തമാക്കിയിരുന്നു.
Post Your Comments