മെഹ്‌സാന: പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്. ചായക്കടയില്‍ പോകുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളെ കണ്ടുമുട്ടുകയെന്നതാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതെന്നും അവര്‍ക്ക് ചായ കൊടുക്കുകയും അവരുടെ കഥകള്‍ കേള്‍ക്കുകയും ചെയ്യാറുണ്ടെന്നും മോദി പറഞ്ഞിരുന്നു.
അങ്ങനെയാണ് താന്‍ ഹിന്ദി സംസാരിക്കാന്‍ പഠിച്ചതെന്നും മോദി പറഞ്ഞിട്ടുണ്ട് .വദ്‌നഗര്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ചായക്കട സാംസ്‌ക്കാരിക ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ സന്ദര്‍ശിച്ചിരുന്നു.2017 മുതല്‍ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതിന് കേട് പാട് സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് കൊണ്ട് സംരക്ഷിക്കണമെന്നും മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നിര്‍ദേശം നല്‍കി.
Post Your Comments