കോഴിക്കോട്: കോളേജിലെ റാലിയില്‍ പാകിസ്ഥാന്‍ പതാക. വിശദീകരണവുമായി എംഎസ്എഫ് രംഗത്തെത്തി. കോഴിക്കോട് പേരാമ്പ്രയിലെ സില്‍വര്‍ കോളേജിലാണ് സംഭവം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയില്‍ പാകിസ്ഥാന്‍ പതാക ഉപയോഗിച്ചെന്ന പരാതിയിലാണ് 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാമ്പസില്‍ കെഎസ്യു എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റാലിയ്ക്കിടെ പാകിസ്ഥാന്‍ പതാക വീശിയെന്ന പരാതിയിലാണ് കേസെടുത്തത്.
Read Also : ‘ഫൈന്‍ പഴയതല്ല പിള്ളേച്ചാ’; ട്രാഫിക് ബോധവത്കരണത്തിന് വേറിട്ട മാര്‍ഗവുമായി പോലീസ്
അതേസമയം റാലിയില്‍ ഉപയോഗിച്ചത് പാക് പതാക അല്ലെന്നും എംഎസ്എഫ് പതാക തല തിരിച്ച് ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമെന്നുമാണ് എംഎസ്എഫിന്റെ വിശദീകരണം. പതാക വീശുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കണ്ടാലറിയാവുന്ന 30 വിദ്യാര്‍ഥികള്‍ ക്കെതിരെപൊലീസ് കേസെടുത്തത്. സംഭവത്തില്‍ കേന്ദ്രഇന്റലിജന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചു.
Post Your Comments