Latest NewsKerala

മോദി-പിണറായി നയങ്ങളും ശൈലിയും ഒരുപോലെ : മുല്ലപ്പള്ളി-ബെഹ്‌റ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ട്

തിരുവനന്തപുരം :മുല്ലപ്പള്ളി-ബെഹ്റ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ട് . മോദിക്കും പിണറായിക്കും ഒരേ ശൈലിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പോസ്റ്റല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്കെതിരെ മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാന്‍ ലോക്നാഥ് ബെഹ്റക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ബെഹ്റ പെരുമാറുന്നു എന്നായിരുന്നു മുല്ലപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.

Read Also : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിയ്ക്കണമെന്ന് കോണ്‍ഗ്രസ് : ബെഹ്‌റയെ എന്‍ഐഎ പുറത്താക്കിയത്

അതേസമയം പരാമര്‍ശത്തില്‍ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഇതുവരെയും നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്ക് ഇല്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രോസിക്യൂഷന്‍ അനുമതി കിട്ടിയതിനെക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളുവെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button