Latest NewsMobile PhoneTechnology

ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക : മുന്നറിയിപ്പുമായി ഗൂഗിൾ

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോൺ ആണോ നിങ്ങൾ ഉപയോഗിക്കുന്നത്, എങ്കിൽ സൂക്ഷിക്കുക. ഹാക്കിങ് ഭീഷണിയുണ്ടെന്നു ഗൂഗിളിന്റെ സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെട്ട ചില വെബ്സൈറ്റുകളാണ് ഹാക്കിങ് ഭീഷണിയുയര്‍ത്തുന്നത്. ആപ്പിള്‍ അധികൃതരെ പ്രശ്നം അറിയിച്ചുവെന്നും ഇത് പരിഹരിച്ചുവെന്നും ഗൂഗിള്‍ പ്രൊജക്ട് സീറോയിലെ ഗവേഷകർ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

Also read : ഷോപ്പിങ് മാളില്‍ യുവാക്കളുടെ കൂട്ടത്തല്ല്; പരിഭ്രാന്തരായി സന്ദര്‍ശകര്‍- വീഡിയോ പുറത്ത്

ഗൂഗിളിന്റെ ത്രെട്ട് അനാലിസിസ് ഗ്രൂപ്പ് (ടാഗ്) ഹാക്ക് ചെയ്യപ്പെട്ട ഒരു കൂട്ടം വെബ്സൈറ്റുകള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ഐഫോണ്‍ ഉപയോഗിച്ച് ഈ വെബ്സൈറ്റുകളിലെത്തിയ സന്ദര്‍ശകരാണ് ഹാക്കിങിന് ഇരയായത്. ഐഫോണ്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ ഹാക്കര്‍ സംഘം നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു എന്നതിനുള്ള സൂചനയാണ് ഇതില്‍ നിന്നും ലഭ്യമാകുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Also read : അമേരിക്കയിൽ വീണ്ടും വെടിവയ്പ് ; അ​ഞ്ച് പേ​ർ കൊല്ലപ്പെട്ടു : പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നിരവധി പേർക്ക് പരിക്ക്

ഫയലുകള്‍, സന്ദേശങ്ങള്‍, തത്സമയ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ വെബ്സൈറ്റുകള്‍ക്ക് കഴിയുമായിരുന്നു. ഐഫോണ്‍ ഉപയോക്താക്കളുടെ തത്സമയ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ സാധിച്ചുവെന്നും വര്‍ഷങ്ങളായി ഈ വെബ്സൈറ്റുകള്‍ യാതൊരു വിവേചനവുമില്ലാതെയാണ് മാല്‍വെയറുകള്‍ പ്രചരിപ്പിച്ചതെന്നും ഗൂഗിള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button