ദുബായ് : കേരളത്തില്‍ സ്വര്‍ണത്തിന് വില കുതിയ്ക്കുമ്പോള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് പ്രത്യേകിച്ച് ദുബായില്‍ നിന്ന് പ്രവാസികള്‍ക്ക് സ്വര്‍ണം സ്വന്തമാക്കാം. സ്വര്‍ണം ദുബായില്‍ നിന്നു വാങ്ങുന്നതാണ് ലാഭകരമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ദുബായ് സന്ദര്‍ശിക്കാന്‍ വരുന്നവര്‍ സ്വര്‍ണം വാങ്ങി നാട്ടില്‍ കൊണ്ടുപോകുമ്പോള്‍ ഒരു പവന് കുറഞ്ഞത് 1800 രൂപയിലധികം ലാഭം ഉണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രൂപയുടെ മൂല്യത്തില്‍ ഇടിവു വന്നതാണു പ്രധാന കാരണം. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ എക്കാലവും സ്വര്‍ണം വിലയിരുത്തപ്പെടുന്നതു കൊണ്ടു കൂടിയാണ് വില ഉയരുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് സ്വര്‍ണവില കുതിക്കാന്‍ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്
Read Also :ബസ് യാത്രയ്ക്കിടെ വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേയ്‌ക്കെറിഞ്ഞു : പുലിവാല്‍ പിടിച്ച് പൊലീസ്
അമേരിക്കയും ചൈനയും ചര്‍ച്ചയ്ക്കു തയ്യാറായി നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഇനി സ്വര്‍ണവില കുറയാനിടയുള്ളൂ. അതിനുള്ള സാധ്യത ഇപ്പോള്‍ വിരളമാണ്. ഇതിനൊപ്പം അമേരിക്കന്‍ ഫെഡറല്‍ ബാങ്ക് മൂന്നുനാലു തവണ പലിശ നിരക്ക് കുറച്ചതും സ്വര്‍ണവില ഉയര്‍ത്തി. നാട്ടിലും സ്വര്‍ണ വില ഉയരുകയാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണ വില കുത്തനെ ഉയരുന്നതിന് കാരണമായി.
Post Your Comments