ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ലയിലെ നീലകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ സദാശിവ ശര്‍മ്മയാണ് മോഷണവിവരം ആദ്യം അറിയുന്നത്. ‘ നാല് മണിയോടെ ദൈനംദിന പൂജകള്‍ക്കായാണ് ക്ഷേത്രത്തില്‍ എത്തിയത്.. ഗേറ്റും ക്ഷേത്രവാതിലും തുറന്നു കിടക്കുന്നതായാണ് കണ്ടത്. അപ്പോള്‍ തന്നെ കുറച്ച് ഗ്രാമവാസികളെ വിളിച്ചു കൂട്ടി.’
‘ക്ഷേത്രവാതിലിലൂടെ നോക്കിയപ്പോള്‍ വിഗ്രഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി’ പൂജകള്‍ക്കായി ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രവാതിലുകള്‍ തുറന്നു കിടക്കുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു സ്വര്‍ണ്ണ നെക്ലസ്, രണ്ട് സ്വര്‍ണ്ണമാലകള്‍, വെള്ളി കവചം, വെള്ളിത്താമര എന്നിവ കാണാതായതായി കണ്ടെത്തുകയായിരുന്നു. ഇദ്ദേഹം തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments