റിയാദ് : സൗദിയില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളികള്‍ പിടിയിലായി. മലയാളികളെ ജയിലിലാക്കിയത് അതിര്‍ത്തി സേന സ്ഥാപിച്ച സെന്‍സര്‍ മെഷീനുകളും. കേസില്‍ പിടിയിലായ 550ലേറെ പേരില്‍ ഭൂരിഭാഗവും ടാക്‌സി ഡ്രൈവര്‍മാരാണ്. തെളിവുകള്‍ സഹിതം പിടിയിലായതിനാല്‍ മോചനം ശിക്ഷാ കാലാവധിക്ക് ശേഷമേ സാധിക്കൂ. പുതുതായി ഈ മേഖലയിലെത്തിയവരാണ് വേഗത്തില്‍ പിടിയിലായത്.
Read Also : ലൈംഗികത്തൊഴിലാളിയാകാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊന്നു
സൗദി ചെക്ക് പോസ്റ്റിലെത്തും മുമ്പേ തന്നെ മദ്യക്കടത്ത് വാഹനങ്ങളെ സെന്‍സറുകള്‍ തിരിച്ചറിയും. ഇന്ത്യക്കാരില്‍ പലര്‍ക്കും ഈ ധാരണയുണ്ടായിരുന്നില്ല. ഇത് മറികടന്ന മുന്‍പരിചയമുള്ളവരെ പിടികൂടിയത് മുന്‍വശത്ത് സെന്‍സര്‍ ഘടിപ്പിച്ച അത്യാധുനിക പൊലീസ് വാഹനങ്ങളാണ്. പലരും നാട്ടില്‍ നിന്ന് നേരിട്ടെത്തിയത് തന്നെ മദ്യക്കടത്തിനാണ്. മദ്യക്കടത്ത് കേസില്‍ 75 മലയാളികളടക്കം 350ലേറെ പേരാണ് സൗദി ജയിലുകളില്‍ കഴിയുന്നത്.
Post Your Comments