അസം : അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താവുമെന്ന് ഭയന്ന മധ്യവയസ്‌ക അസമില്‍ ആത്മഹത്യ ചെയ്തതായി ഭർത്താവിന്റെ ആരോപണം. പൌരത്വം നഷ്ടപ്പെടുമെന്ന് എന്‍.ആര്‍.സി ഓഫീസര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ആറുമാസമായി ഇവര്‍ മനപ്രയാസത്തിലായിരുന്നുവെന്ന് മരിച്ച സാഹിറ ഖാത്തൂന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നാൽ ഇതിന്റെ വിശദ വിവരങ്ങൾ ലഭ്യമല്ല.
പട്ടികയിലുണ്ടാവില്ലെന്ന് കഴിഞ്ഞ രാത്രി ഭര്‍ത്താവിനോട് പറയുകയും ചെയ്തിരുന്നുവെന്നും രാവിലെ കിണറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്നും ആണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ശനിയാഴ്ച പുറത്തുവന്ന ദേശീയ പൌരത്വ പട്ടികയില്‍ സാഹിറയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ മരണ കാരണം എന്താണെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments