KeralaLatest News

പാലാ ഉപതെരഞ്ഞെടുപ്പ്: ചിഹ്നത്തെക്കുറിച്ച് വ്യക്തത നൽകി ഉമ്മൻ ചാണ്ടി

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജനവിധി തേടുന്നത് രണ്ടിലയിൽ തന്നെയാണെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പി ജെ ജോസഫുമായും ജോസ് കെ മാണിയുമായി നാളെ ചർച്ച നടത്തുമെന്ന പറ‍ഞ്ഞ ഉമ്മൻ ചാണ്ടി പ്രശ്നങ്ങളെല്ലാം നാളെ പരിഹരിക്കുമെന്നും വ്യകതമാക്കി.

ALSO READ: പാലാ ഉപതെരഞ്ഞെടുപ്പ്: പൊതുസമ്മതനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ജോസഫ്; യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്ന് നാളെയറിയാം

പാലായിൽ ആര് മത്സരിക്കുമെന്ന കാര്യത്തിലൊരു സമവായമുണ്ടാക്കാനും ജോസ് കെ മാണി – പി ജെ ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാനും ഇന്ന് കോട്ടയത്ത് യുഡിഎഫ് ഉപസമിതി യോഗം ചേര്‍ന്നെങ്കിലും ഇരുവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചുനില്‍ക്കുകയായിരുന്നു. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നാളെ ഉച്ചയോടെ പൂര്‍ത്തിയാക്കുമെന്നും ചിഹ്നത്തിന്‍റെ കാര്യത്തിലടക്കം നാളെ ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നാണ് ജോസ് കെ മാണി പറയുന്നത്.

ALSO READ: വിവാഹിതയായ 33 കാരി അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് നിരവധി തവണ; പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ മേല്‍ ലൈംഗിക പ്രവര്‍ത്തികള്‍ നടത്തിയത് വേനലവധിക്കാലത്ത്

നിഷാ ജോസ് കെ മാണിയുടെ പേരിന് തന്നെയാണ് സജീവ സാധ്യത പറഞ്ഞുകേൾക്കുന്നത്. സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ‘പുറത്തു നിന്നുള്ള’ ആരും അതിലിടപെടേണ്ടെന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. എന്നാൽ പി ജെ ജോസഫിന്‍റെ നേതൃത്വം അംഗീകരിച്ചാൽ മാത്രം ചിഹ്നം നൽകിയാൽ മതിയെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പൊതു അഭിപ്രായം. അതില്ലെങ്കിൽ ‘രണ്ടില’ തരില്ലെന്നാണ് ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button