ബെയ്ജിംഗ്: പല പ്രണയങ്ങളും മൊട്ടിടുന്നത് ചില യാത്രകളില്‍ നിന്നാണ്. എന്നെങ്കിലും ഒരു യാത്രക്കിടയില്‍ തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടുമെന്ന് ആഗ്രഹിക്കാത്തവരോ സ്വപ്‌നം കാണാത്തവരോ കുറവായിരിക്കും. നിങ്ങളുടെ പ്രണയം മൊട്ടിടുന്നത് ഒരു ട്രെയിന്‍ യാത്രയിലാണെങ്കിലോ? പങ്കാളിയെ ഓടുന്ന തീവണ്ടിക്കുള്ളില്‍ നിന്ന് കണ്ടുമുട്ടുകയും അനുരക്താരകുകയും പിന്നീട് ഒരുമിച്ച് ജീവിതം ആരംഭിക്കുകയും ചെയ്യുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ… എത്ര മനോഹരമാണത്. പക്ഷേ, അങ്ങനെയൊക്കെയുള്ള പ്രണയം സിനിമയില്‍ മാത്രമേ കാണാന്‍ കഴിയു… എന്നാല്‍ ചൈനയില്‍ ഇത് യാഥാര്‍ത്ഥ്യമാകും. പ്രണയിക്കുന്നവര്‍ക്കായി, അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് പ്രണയിക്കുവാനായി അങ്ങനെ ഒരു സംവിധാനം സാധ്യമാക്കിയിരിക്കുകയാണ് ചൈന.
ALSO READ: കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു
ചൈനയിലെ ഇരുപത് കോടിയിലധികം വരുന്ന അവിവാഹിതരായ ചെറുപ്പക്കാരെ പ്രണയബദ്ധരാക്കാനും അവര്‍ക്ക് പങ്കാളികളെ കണ്ടെത്താനുമായി ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെ തുടങ്ങിയിരിക്കുകയാണ് ചൈന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു രാത്രി നീണ്ടുനില്‍ക്കുന്ന ട്രെയിന്‍ യാത്രയില്‍ 1000ലേറെ സ്ത്രീകളും പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഉചിതമായ പങ്കാളികളെ നേരിട്ടുതന്നെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ഉദ്ദേശം. യുവാക്കള്‍ക്ക് പുതിയ ആളുകളെ പരിചയപ്പെടാനുള്ള ഇടമായി മൂന്ന് വര്‍ഷം മുമ്പാണ് ഈ ലൗ ട്രെയിന്‍ യാത്ര ആരംഭിച്ചത്.
മൂന്ന് വര്‍ഷത്തെ യാത്രകളിലായി 3000 ലേറെ യുവാക്കള്‍ ഈ ട്രെയിനില്‍ യാത്ര ചെയ്തു. 10 പേര്‍ ഈ ട്രെയിനില്‍ വച്ച് കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചവര്‍ ഇതിനുളളില്‍ വിനോദങ്ങള്‍ക്കും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഒക്കെ അവസരമൊരുക്കിയിട്ടുണ്ട്. ഇതുവഴി പരസ്പരം മനസിലാകാനാകുമെന്നാണ് ഇവരുടെ വിശ്വാസം.
Post Your Comments