Latest NewsInternational

കശ്മീര്‍ വിഷയം പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്‌റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ വികസന കാഴ്ചപ്പാടുകളും, അഫ്ഗാനിസ്ഥാനിലെയും, ഇറാനിലെയും സമീപകാല സംഭവ വികാസങ്ങളും കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവച്ചു.

ALSO READ: മത വിശ്വാസവും മത വിമര്‍ശനവും പ്രണയവും കാരണം സഹോദരന്മാര്‍ പീഡിപ്പിക്കുന്നു; തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി യുവതി

പാക്കിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച് വിദേശ കാര്യമന്ത്രി എസ് .ജയശങ്കര്‍. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റഫര്‍ സ്‌റ്റൈലിയാനിഡുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്താന്‍ സമയമായെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവര്‍ത്തിച്ചിരുന്നു. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളിലെ വികസന കാഴ്ചപ്പാടുകളും, അഫ്ഗാനിസ്ഥാനിലെയും, ഇറാനിലെയും സമീപകാല സംഭവ വികാസങ്ങളും കാഴ്ചപ്പാടുകളും ഇരു നേതാക്കളും പങ്കുവച്ചു.

ALSO READ: ഇടതു വലത് മുന്നണികള്‍ കേരളത്തിന് ഭാരവും ശാപവും ബാധ്യതയുമാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണറുമായുള്ള കൂടിക്കാഴ്ച ഏറെ മികച്ചതായിരുന്നുവെന്ന് എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഭീകരതയില്ലാത്ത അന്തരീക്ഷത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഇന്ത്യയുടെ നിലപാട് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായും ട്വീറ്റില്‍ പറയുന്നു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. പാക് വ്യോമമേഖല അടയ്ക്കുകയും ഇന്ത്യയുമായുള്ള വ്യാപാരം നിറുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ഇത് ബാധിച്ചു. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കടക്കം പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button