Latest NewsCarsAutomobile

പരസ്‌പര സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യം : പുതിയ പദ്ധതികളുമായി ടൊയോട്ട-സുസുക്കി

ന്യൂ ഡൽഹി : പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികളുമായി ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ടയും,സുസുക്കിയും. പരസ്പരം ഓഹരികൾ വാങ്ങി ബിസിനസ് വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടു ഇരു കമ്പനികളും ഓഹരി നിക്ഷേപത്തിനായി മൂലധന സഖ്യം പ്രഖ്യാപിച്ചു. സുസുക്കിയുടെ 24 ലക്ഷം ഓഹരികളാണ് ടൊയോട്ട വാങ്ങുക. മുപ്പത്തിരണ്ടായിരം കോടി രൂപയുടെ ടൊയോട്ട ഓഹരികൾ സുസുക്കിയും സീന്തമാക്കും. ഇന്ത്യൻ നിരത്തുകൾക്ക് വേണ്ടി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കുന്നതിനാണ് ടൊയോട്ടയും സുസുക്കിയും പരസ്പരം കൈകോർക്കുക. ഇതിനായി ടൊയോട്ട ഹൈബ്രിഡ് ടെക്നോളജി സുസുക്കിക്ക് നൽകും.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എയര്‍ ഇന്ത്യ വിളിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button