ന്യൂ ഡൽഹി : പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. പാകിസ്ഥാൻ മന്ത്രിമാർ ഇന്ത്യയിൽ ആക്രമണത്തിന് ശ്രമിക്കുന്നു. ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നു വിദേശകാര്യ വക്താവ് വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വ്യോമപാതകൾ അടച്ചെന്നു പാകിസ്ഥാൻ അറിയിച്ചിട്ടില്ല. കച്ചിൽ ഭീകരർ നുഴഞ്ഞു കയറിയതായി സ്ഥിരീകരണമില്ല. ഏത് സാഹചര്യവും നേരിടാൻ സുരക്ഷ സേന സജ്ജമെന്ന് ആദ്ദേഹം അറിയിച്ചു.
Raveesh Kumar,MEA: We are aware that Pakistan uses terror as state policy and each time we have made them aware of our concerns.We have received info that Pakistan is trying to infiltrate terrorists.We demand that Pakistan must act against the terror groups operating on its soil. pic.twitter.com/h15Sxwq0tC
— ANI (@ANI) August 29, 2019
പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നമല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ലെന്നും രവീഷ് കുമാര്‍ പറഞ്ഞു.
Also read : ഇന്ത്യന്‍ സൈന്യത്തിനെതിരെ വ്യാജ പ്രചരണം നടത്തിയ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയ് ക്ഷമാപണം നടത്തി
Post Your Comments