ഇസ്ലാമാബാദ്: ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇസ്ലാമാബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി പ്രധാനമന്ത്രിയുടെ ഓഫിസിന് നോട്ടീസ് നല്‍കി. ഖലീജ് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 41 ലക്ഷമാണ് നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വൈദ്യുതി ബില്‍ കുടിശ്ശികയായി കമ്പനിക്ക് നൽകേണ്ടത്. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും പണം അടയ്ക്കാന്‍ സെക്രട്ടേറിയറ്റ് തയ്യാറായില്ല. തുടര്‍ന്നാണ് അന്ത്യശാസനം നല്‍കിയതെന്നു കമ്പനി അറിയിച്ചു.
Also read : പാകിസ്താനെതിരെ പ്രതിഷേധവുമായി ഇന്ത്യ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പാകിസ്ഥാന്‍ കടന്നുപോകുന്നുവെന്നാണ് ഇതിലൂടെ മനസിലാക്കൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം സർക്കാർ പൗരന്മാരുടെ സ്വത്ത് വിവരങ്ങള്‍ അറിയിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരുന്നു. പാകിസ്ഥാന്‍റെ പൊതുകടം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 2.85 ലക്ഷം കോടിയില്‍നിന്ന് 14.25 ലക്ഷം കോടിയായി ഉയര്‍ന്നുവെന്നു റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ മാസം പെട്രോള്‍, ഡീസല്‍ വിലയില്‍ അഞ്ച് രൂപയിലധികമാണ് കൂട്ടിയത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഐഎംഎഫ് 41000 കോടിയുടെ വായ്പ അനുവദിച്ചിരുന്നു.
Post Your Comments