കാലിഫോര്‍ണിയ: ഹാനികരമാം വിധം റേഡിയേഷന്‍ പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൊബൈൽ നിർമ്മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളുടെ ഹാനികരമായ റേഡിയോ ഫ്രീക്വന്‍സി മനുഷ്യന് ഭീഷണിയാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ കോടതിയാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. ആപ്പിളിന്റെ ഐഫോണ്‍ 7, ഐഫോണ്‍ 8, ഐഫോണ്‍ X, സാംസെങ്ങിന്റെ ഗ്യാലക്‌സി എസ് 8, നോട്ട് 8 തുടങ്ങിയ ഫോണുകള്‍ക്കെതിരെയാണ് കേസ്.
Read also: 15,000 രൂപയിൽ താഴെയുള്ള മികച്ച മൊബൈൽ ഫോണുകൾ ഇവയാണ്
അമേരിക്കയുടെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവിലാണ് ഇരുകമ്പനികളുടെ ഫോണുകളിലുള്ള റേഡിയേഷനെന്നാണ് റിപ്പോർട്ട്. ഇതിനിടെ ആപ്പിള്‍ തങ്ങൾക്ക് നല്‍കിയ റേഡിയേഷന്‍ ടെസ്റ്റ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments