Latest NewsFootball

ഐ. എസ്.എല്‍-ഐ ലീഗ് തര്‍ക്കം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ ഐ ലീഗ് ക്ലബുകള്‍ ചെയ്‌തത്‌ ഇങ്ങനെ

മുംബൈ: ഐ എസ്.എല്‍-ഐ ലീഗ് തര്‍ക്കം അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഫുട്‌ബോളില്‍. ഐ.എസ്.എല്ലിന് മേല്‍ക്കൈ നല്‍കാനുള്ള അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരേ പ്രതിഷേധവഴിയിലാണ് ഡ്യൂറന്റ് കപ്പ് ചാമ്പ്യന്മാരായ ഗോകുലം കേരള ഉള്‍പ്പടെയുള്ള ഐ ലീഗ് ക്ലബുകള്‍.

ALSO READ: പശ്ചിമ ബംഗാളിൽ ഉരുത്തിരിയുന്നത് പുതിയ ഫോർമുല; സോണിയ ഗാന്ധി ചുവപ്പ് വലയത്തിലേക്ക് ഇറങ്ങും

കൊല്‍ക്കത്ത ടീമുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും പ്രതിഷേധ കൂട്ടായ്മയില്‍ നിന്ന് പിന്നാക്കം പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഐ ലീഗ് മുന്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബ്.

ALSO READ: സിദ്ധരാമയ്യക്കെതിരേ കേസെടുക്കാൻ നിർദേശം

ഈസ്റ്റ് ബംഗാളും, ബഗാനും പിന്‍വാങ്ങിയതോടെ പ്രതിഷേധവഴിയിലുണ്ടായിരുന്ന ആറ് ഐ ലീഗ് ക്ലബുകളുടെ കൂട്ടായ്മയില്‍ മിനര്‍വ പഞ്ചാബും ഐസ്വാള്‍ എഫ്.സിയും ഗോകുലം കേരളയും ചര്‍ച്ചില്‍ ബ്രദേഴ്‌സും തനിച്ചായിരിക്കുകയാണ്.

മോഹന്‍ ബഗാനും ഈസ്റ്റ്ബംഗാളും ഇന്ത്യന്‍ ഫുട്‌ബോളിലെ മാറ്റത്തിന്റെ മുന്നണിപ്പോരാളികളല്ല’-മിനര്‍വ പഞ്ചാബ് മേധാവി രഞ്ജിത് ബജാജ് ട്വീറ്റ് ചെയ്തു. ഐ ലീഗ് വിട്ട് ഐ.എസ്.എല്ലിലേയ്ക്ക് ചേക്കാറുള്ള ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും നീക്കത്തിനെതിരേ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് രഞ്ജിത് ബജാജിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button