Latest NewsIndia

രാമ ഭക്തര്‍ക്ക് തീര്‍ത്ഥാടനത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ ‘രാമായണ യാത്ര’യും ‘രാമായണ എക്‌സ്പ്രസും’

ശ്രീരാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്കുള്ള യാത്രയക്കായി ഇന്ത്യന്‍ റെയില്‍വേ രണ്ട് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകള്‍ വീണ്ടും കൊണ്ടുവരുന്നു. ഈ വര്‍ഷം നവംബറിലായിരിക്കും ‘രാമായണ സര്‍ക്യൂട്ട് ഓഫ് ഇന്ത്യ’ എന്ന പേരില്‍ സര്‍വീസ് തുടങ്ങുന്നത്.

രാമായണ യാത്ര, രാമായണ എക്‌സ്പ്രസ് എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് സര്‍വീസിനൊരുങ്ങുന്നത്. ഐആര്‍സിടിസിയുടെ ഭാരത് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായാണ് ഈ യാത്രാപാക്കേജുകള്‍. നവംബര്‍ 3 ന് രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് ‘രാമായണ യാത്ര’ ഓടും. ജയ്പൂരില്‍ നിന്ന്, റെവാരി, ദില്ലിയിലെ സഫ്ദര്‍ജംഗ്, ഗാസിയാബാദ്, മൊറാദാബാദ്, ബറേലി, ലഖ്നൗ എന്നിവയുള്‍പ്പെടെ നിരവധി റെയില്‍വേ സ്റ്റേഷനുകളില്‍ ബോര്‍ഡിംഗ്, ഡീബോര്‍ഡിംഗ് എന്നിവ ഉണ്ടാകും.

ALSO READ: വിവാഹ വീട്ടിലേക്കു കൊണ്ടുപോയ വെളിച്ചെണ്ണ വീണു; റോഡിൽ തെന്നിവീണ് ഇരുചക്രവാഹനങ്ങൾ

അതേസമയം, രാമായണ എക്‌സ്പ്രസ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് പുറപ്പെട്ട് വാരണാസിയിലെത്തും. നവംബര്‍ 18 ന് ഇന്‍ഡോറില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. ദേവാസ്, ഉജ്ജൈന്‍, മാക്‌സി, ഷുജല്‍പൂര്‍, സെഹോര്‍, ബൈരാഗഡ് (ഭോപ്പാല്‍), വിദിഷ, ഗഞ്ച് ബസോദ, ബിന, ലളിത്പൂര്‍, ഝാന്‍സി എന്നിവയുള്‍പ്പെടെയുള്ള സ്റ്റേഷനുകളിലാകും ഇവയുടെ ബാര്‍ഡിംഗ്, ഡീബോര്‍ഡിംഗ്.

നവംബര്‍ മൂന്നിന് ആരംഭിക്കുന്ന പര്യടനം 17 ദിവസം വരെ നീളും. അയോധ്യയിലെ രാം ജംഭൂമി, ഹനുമാന്‍ ഗാരി, നന്ദിഗ്രാമിലെ ഭാരത് മന്ദിര്‍, ബീഹാറിലെ സീത മാതാ മന്ദിര്‍, വാരണാസിയിലെ സങ്കത് മോചന്‍ മന്ദിര്‍, തുടങ്ങി ഒട്ടേറെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ട്രെയിന്‍ എത്തും. വരും മാസങ്ങളില്‍ തമിഴ്നാട്ടിലെ മധുരയില്‍ നിന്ന് മറ്റൊരു ട്രെയിനും ഇത്തരത്തില്‍ സര്‍വീസ് തുടങ്ങുമെന്ന സൂചനയുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ നാല് പ്രത്യേക ടൂറിസ്റ്റ് ട്രെയിനുകള്‍ ഓടിച്ചിരുന്നു. 2018 ഡിസംബര്‍ 14 ന് ദില്ലിയില്‍ നിന്നായിരുന്നു സര്‍വീസ് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button