Latest NewsKeralaBusiness

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍. ഗ്രാമിന് 40 രൂപ വര്‍ധിച്ചു. ഇതോടെ സ്വര്‍ണവില ഗ്രാമിന് 3540 രൂപയും പവന് 28,320 രൂപയുമായി. സര്‍വ്വക്കാല റെക്കോര്‍ഡാണ് ഇത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ വര്‍ധിച്ചത് 3,100 രൂപയാണ്. ജൂലൈ 2ന് 24,920 രൂപയായിരുന്നു പവന് വില. ആഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28000 രൂപയായിരുന്നു സ്വര്‍ണവില.

READ ALSO: യുവാവിനെ കാര്‍ ഇടിച്ച് തെറുപ്പിച്ച് ബോണറ്റില്‍ കയറ്റിയ സംഭവം : ഡ്രൈവര്‍ അറസ്റ്റില്‍

പിന്നീട് ഇത് 27840 വരെ താഴ്‌ന്നെങ്കിലും വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണവിലയിലുണ്ടായത്. സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ കുതിച്ചു കയറുന്നത് വിവാഹസീസണില്‍ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. പവന് 36,000 രൂപ വരെ വില എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

READ ALSO: കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണം വരിച്ച ജോണ്‍സന്റെ കുടുംബത്തിന് സര്‍ക്കാര്‍ പിന്തുണ; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button