ഗോരഖ്പൂര്‍: പഠനം കഴിഞ്ഞ് ജോലി തേടി കഷ്ടപ്പെടാതെ സമൂഹ സേവനത്തിന് ഇറങ്ങാന്‍ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദന്‍ മോഹന്‍ മാളവ്യ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുകുല സമ്പ്രദായം പിന്തുടരണമെന്നും ഇതുമൂലം വിദ്യാര്‍ത്ഥികള്‍ സത്യം പറയുന്ന ശീലമുള്ളവരാകുമെന്നും അതുകൊണ്ട് തന്നെ ഈ സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗിനാഥ് പറഞ്ഞു.
സമൂഹത്തിന് വേണ്ടി പരിസ്ഥിതി മലിനീകരണം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിക്കാനും എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും യോഗി പറയുകയുണ്ടായി. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments