തിരുവനതപുരം: പൊലീസുകാരുടെ ആത്മഹത്യ വർദ്ധിച്ചുവരുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യുറോ. കഴിഞ്ഞ എട്ടു മാസത്തിനിടെ പത്തു പൊലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍. പൊലീസുകാരുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ആവശ്യം.
പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഡിവൈഎസ്പി അടക്കം 13 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ 45 പൊലീസുകാര്‍ സംസ്ഥാനത്തു ആത്മഹത്യ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ALSO READ: ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് 12 കോടി വിലമതിക്കുന്ന ഭൂമി ദാനമായി നല്‍കി ബോബി ചെമ്മണൂർ
2002ലും 2003ലുമാണ് സംസ്ഥാനത്ത് ഏറ്റവും അധികം പൊലീസുകാര്‍ ആത്മഹത്യ ചെയ്തത്. ഈ രണ്ടു വര്‍ഷങ്ങളില്‍ 54 പൊലീസുകാര്‍ ആത്മഹത്യ ചെയ്തു. ജോലിയിലുണ്ടാകുന്ന ഉയര്‍ന്ന മാനസിക സംഘര്‍ഷം, മേലുദ്യോഗസ്ഥരുടെ പെരുമാറ്റം, അനാവശ്യ സ്ഥലംമാറ്റം, 24 മണിക്കൂറും തുടരുന്ന ഡ്യൂട്ടി തുടങ്ങിയവയാണ് പലപ്പോഴും പൊലീസുകാരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ശരാശരി 16 പൊലീസുകാര്‍ ഒരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്നതായാണ് ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക്.
Post Your Comments