Latest NewsIndia

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ സുപ്രീം കോടതി വെറുതെ വിട്ടതിന്റെ കാരണം ഇതാണ്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെ സുപ്രീം കോടതി വെറുതെ വിട്ടു. വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നാണ് സുുപ്രീം കോടതിയുടെ നിരീക്ഷണം.
വിവാഹം കഴിക്കുമെന്ന് ഉറപ്പില്ലാതെ പുരുഷ സുഹൃത്തുമായി ശാരീരിക ബന്ധം തുടര്‍ന്നാല്‍, പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ:‘മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായും മോദിയും പേടിക്കില്ല’; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി കെ സുരേന്ദ്രന്‍

സിആര്‍പിഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെയുള്ള യുവതിയുടെ ബലാത്സംഗ പരാതിയിലെ വിധിയിലാണ് കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. കേസില്‍, പ്രതിയെ വെറുതെ വിട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. എന്നാല്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് തെറ്റാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വര്‍ഷങ്ങളായി ഒന്നിച്ചു താമസിക്കുന്ന തങ്ങള്‍ പലതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍, വിവാഹം കഴിക്കാതെ തന്നെ വഞ്ചിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. 2016ലാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെ യുവതി പരാതി നല്‍കുന്നത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ജാതി പ്രശ്‌നം ആരോപിച്ചായിരുന്നു യുവതിയെ വിവാഹം കഴിക്കാതിരുന്നത്. മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്.

ALSO READ: തുഷാറിനെ കുടുക്കിയതാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ശാരീരിക ബന്ധത്തിനായി സ്ത്രീയെ നിര്‍ബന്ധിക്കുന്ന തരത്തില്‍ വിവാഹ വാഗ്ദാനം നല്‍കിയെന്ന് കണ്ടെത്തിയാല്‍ മാത്രമേ വ്യാജ വാഗ്ദാനമായി പരിഗണിക്കാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഈ കേസില്‍ വിവാഹ വാഗ്ദാനം പാലിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും ബന്ധം തുടര്‍ന്നെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ALSO READ: ചിദംബരത്തിന്റെ അറസ്റ്റ് ശരിയാണെന്ന് സൂചന നല്‍കി രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ ട്വീറ്റിലൂടെ ശശി തരൂര്‍ എം.പിയുടെ ഒളിയമ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button