Latest NewsKerala

വിശ്വാസത്തിന്റെ മറവിലുള്ള കള്ളക്കളികൾ പുറത്ത്; സിസ്റ്റർ മറിയം ത്രേസ്യ വിശുദ്ധയാകുമ്പോൾ മനുഷ്യക്കടത്തിലൂടെ നിരവധിപേർ ഈ രാജ്യത്തേക്ക്

കൊച്ചി: കേരളത്തിൽ നിന്ന് വൻ സംഘം വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്നു. സിസ്റ്റർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടത്തുന്നത്. നിരവധി പേരെ ഇറ്റലിയിലേക്ക് കടത്താനാണ് സംഘം പദ്ധതി ഇട്ടിരിക്കുന്നതെന്ന് പ്രമുഖ മാധ്യമമായ ന്യൂസ് 24 റിപ്പോർട്ട് ചെയ്യുന്നു.

ALSO READ: സിപിഎം പ്രതികാര നടപടി അവസാനിപ്പിക്കുന്നില്ല, യുഡിഎഫിനു വോട്ട് ചെയ്‌തത്‌ തെറ്റ്; പി.കെ.രാഗേഷിന് പിടി വീണു

ഒക്ടോബർ 13 കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ പുണ്യദിനമായി കാത്തിരിക്കുന്ന ദിനമാണ്. അന്ന് തൃശൂർ സ്വദേശിനി സിസ്റ്റർ മറിയം ത്രേസ്യയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും. ആ ധന്യ മുഹൂർത്തതിന് സാക്ഷികളാകാൻ മലയാളികൾക്കും അവസരമുണ്ട്. ഇതിന്റെ മറവിലാണ് ഞെട്ടിപ്പിക്കുന്ന മനുഷ്യക്കടത്ത്. കൊച്ചി വൈറ്റില കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പെഷ്യൽ കെയർ ഹോളിഡേയ്‌സ് എന്ന ട്രാവൽ ഏജൻസി ഒട്ടേറെ പേരിൽ നിന്നാണ് ഇതിനായി ലക്ഷങ്ങൾ തട്ടിയത്.

ALSO READ: തുഷാറിന്റെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചന : അഡ്വ.പി.എസ് ശ്രീധരൻ പിള്ള

ഒരാൾക്ക് 1.95 ലക്ഷമാണ് 15 ദിവസത്തെ ടൂർ പാക്കേജ്. കൂടാതെ 55,000 രൂപ വേറെ നൽകിയാൽ ഇറ്റലിയിൽ മുങ്ങാൻ കളമൊരുങ്ങും. എല്ലാം ചേർത്ത് രണ്ടര ലക്ഷം രൂപ. നൂറു കണക്കിന് മലയാളികൾ ഈ പവിത്രമായ ചടങ്ങിന്റെ മറവിൽ അനധികൃതമായി ഇറ്റലിയിലേയ്ക്ക് കടക്കാൻ പദ്ധതിയിടുന്നുണ്ട്. ഈ ചടങ്ങിനോട് അനുബന്ധിച്ച് ഇറ്റാലിയൻ കോൺസുലേറ്റ് നടപടി ക്രമങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ഇക്കാര്യവും ഏജന്റ് വ്യക്തമാക്കി. കത്തോലിക്ക സഭയോ സന്യസ്ത സമുഹമോ വിശ്വാസികളോ അറിയാതെയാണ് ഈ കള്ളക്കളികൾ നടക്കുന്നത്. വിശ്വാസത്തിന്റെ മറവിൽ കോടികൾ തട്ടുകയാണ് ഇവരുടെ ലക്ഷ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button