ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. സിബിഐ ചിദംബരത്തിന്റെ വീട്ടിൽ. നാടകീയ നീക്കങ്ങളാണ് ഡൽഹിയിൽ നടക്കുന്നത്. സിബിഐ സംഘം മതിൽ ചാടി കടന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. സിബിഐ സംഘം ചിദംബരത്തിന്റെ വീടിനു മുന്നിൽ കാത്തു നിൽക്കുകയാണ്. ഡൽഹി പോലിസിന്റെ സഹായം തേടിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരും ഇവിടെ എത്തിയിട്ടുണ്ട്.
Delhi: ED team enters the residence of P Chidambaram. pic.twitter.com/P1ZXC5MpIY
— ANI (@ANI) August 21, 2019
കോൺഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ ശേഷം അൽപസമയം മുൻപാണ് ഡൽഹി ജോർബാഗിലെ വീട്ടിൽ ചിദംബരം എത്തിയത്. അഭിഭാഷകരായ കപിൽ സിബിലും, മനു അഭിഷേക് സിംഗ്‌വിയും ചിദംബരത്തിനൊപ്പമുണ്ട്.
Delhi: Police and ED team outside the residence of Congress leader P Chidambaram at Jor Bagh in Delhi. pic.twitter.com/lCWIQcAw0Y
— ANI (@ANI) August 21, 2019
താന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പി.ചിദംബരം പറഞ്ഞു. അറസ്റ്റില്‍ നിന്ന് പരിരക്ഷ തേടുക മാത്രമാണ് താന്‍ ചെയ്തത്. തനിക്കെതിരെ ഒരു കോടതിയിലും കുറ്റുപത്രം നിലവിലില്ല. കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ല. നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണ ഏജന്‍സികളും നിയമത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
#WATCH A team of Enforcement Directorate arrives at the residence of Congress leader P Chidambaram at Jor Bagh in Delhi. pic.twitter.com/Wew3FrNGcg
— ANI (@ANI) August 21, 2019
Also read : ലുക്ക് ഔട്ട് നോട്ടീസുള്ള ചിദംബരം കോൺഗ്രസ് ആസ്ഥാനത്ത്, സിബിഐ പുറപ്പെട്ടു
Post Your Comments