റിയാദ് : ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. സാധാരണയിൽ ഒരു ദിവസമായിരിക്കും അവധി ലഭിക്കുക,എന്നാൽ ഇത്തവണ വാരാന്ത്യങ്ങളിലെ ഒഴിവുദിനമായ വെള്ളി, ശനി എന്നിവയോട് ദേശീയ ദിനം അടുത്തു വന്നതിനാലാണ് നീണ്ട അവധി ലഭിക്കുന്നത്. സെപ്റ്റംബർ 23 തിങ്കളാഴ്ചയാണ് സൗദിയുടെ ദേശീയ ദിനം. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കാണ് ഈ അവധി ലഭിക്കുക.
Also read : ഇന്ത്യൻ വിനോദ സഞ്ചരിക്കൾക്ക് സന്തോഷിക്കാം : സൗജന്യ വിസ ഏപ്രിൽ 2020വരെ നീട്ടി ഈ രാജ്യം
സാധാരണ ഒഴിവ് ദിനമായ വ്യാഴം, വെള്ളി കഴിഞ്ഞ് ദേശീയ ദിനമായ തിങ്കളിന് ഇടയ്ക്കുള്ള ഞായറും അവധി ദിനമായി കണക്കാക്കുമെന്നു സ്വദേശി പൗരന്റെ ചോദ്യത്തിന് മറുപടിയായി സൗദി സിവിൽ സർവീസ് അധികൃതർ അറിയിച്ചു. ഇതോടെ വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ തുടർച്ചയായ ദിവസങ്ങളിൽ അവധിയായിരിക്കും.
Post Your Comments