തിരുവനന്തപുരം: സംസ്ഥാനത്ത് കെപിസിസി പുനഃസംഘടന എത്രയും വേഗത്തിലുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുന: സംഘടനയെ കുറിച്ച് സമ്മര്‍ദ്ദങ്ങളില്ല. പുനഃസംഘടനയില്‍ കെ.മുരളീധരന്‍ അതൃപ്തി പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
സമവായത്തിലൂടെ എല്ലാവരെയും വിശ്വാസത്തിലെടുക്കുന്ന സമീപനമാണ് തന്റേത്. ചര്‍ച്ചകള്‍ തുടരുകയാണ്. അര്‍ഹമായ പ്രാതിനിധ്യം നല്‍കി പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നു. പുന:സംഘടന സംബന്ധിച്ച് കെ മുരളീധരന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. അന്തിമതീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. ജംബോ കമ്മിറ്റി വേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കത്ത് നല്‍കിയിരുന്നു.
Post Your Comments