മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിലും ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്സ് 87 പോയിന്റ് ഉയർന്നു 37490ലും നിഫ്റ്റി 14 പോയിന്റ് ഉയർന്നു 11068ലുമാണ് വ്യാപാരം. ബിഎസ്ഇയിലെ 327 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ 356 ഓഹരികള്‍ നഷ്ടത്തിലാണ്. വാഹനം, ഇന്‍ഫ്ര, ഐടി, ഫാര്‍മ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ എഫ്എംസിജി, ലോഹം വിഭാഗങ്ങളിലെ ഓഹരികള്‍ വില്പന സമ്മര്‍ദത്തിലായി.
ഇന്‍ഫോസിസ്, മഹാനഗര്‍ ഗ്യാസ്, എംആന്റ്എം,സീ എന്റര്‍ടെയ്ന്‍മെന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ബ്രിട്ടാനിയ, യെസ് ബാങ്ക്, ഐഒസി, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
Post Your Comments