Latest NewsKerala

സ്വന്തമായി വാങ്ങിയ 25 സെന്റില്‍ 20 സെന്റ് 5 പേര്‍ക്ക് നല്‍കാനൊരുങ്ങി ജിജി- സഹപാഠിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. അതില്‍ ഒരാളാണ് ജിജി. ആകെയുള്ള 25 സെന്റ് സ്ഥലത്തില്‍ നിന്നും 20 സെന്റ് സ്ഥലം 5 കുടുംബങ്ങള്‍ക്ക് വിട്ട് നല്‍കാനൊരുങ്ങിയിരിക്കുകയാണ് യുവതി. ജിജിയുടെ സഹപാഠി റൂബി സജ്‌നയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

READ ALSO: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

20 cent സ്ഥലം 5 പേർക്ക്..

പ്രളയത്തിൽ സർവ്വതും നഷ്ട്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്കായി 20 cent സ്ഥലം മനസ്സറിഞ്ഞ് മാറ്റിവയ്ക്കുകയാണ് എന്റെ സഹപാഠിയായ ജിജി….
ഒരുപാടൊന്നുമുണ്ടായിട്ടല്ല…. ഒരുപാട് നൻമ നിറഞ്ഞ മനസ്സുള്ളത് കൊണ്ട് മാത്രം…..

ഇല്ലായ്മയുടെ കുടുംബാന്തരീക്ഷത്തിൽ നിന്നും ഇന്നിന്റെ ധന്യതയിലേക്ക് അവൾ വളർന്നത് ഒരു പാടു യാതനകളോടുള്ള പോരാട്ടത്തിലൂടെയായിരുന്നു…. മുഴുപ്പട്ടിണിയുടെ മൂർദ്ധാവിൽ നിൽക്കുമ്പോഴും അവളുടെ കണ്ണുകളിൽ കണ്ടിരുന്ന ആ പ്രതീക്ഷകളുടെ തിളക്കം ഇന്നവൾ പടവെട്ടി യാധാർത്ഥ്യമാക്കിയിരിക്കുകയാണ്… അതിൽ നിന്നും ഒരു പങ്ക് ദുരിതബാധിതർക്ക് നൽകാൻ അവൾ തീരുമാനിച്ചതിൽ ഒട്ടും അൽഭുതപ്പെടാനില്ല…
അതിനൊക്കെ ഒരു പാട് മുകളിലാണ് അവളുടെ ഹൃദയവിശാലത…. സ്വന്തമായി വാങ്ങിയ 25 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് മാത്രം സ്വന്തം ഉപയോഗത്തിനെടുത്ത് ബാക്കിയുള്ള 20 സെൻറും ദുരിതബാധിതർക്ക് വീതിച്ചു നൽകുവാൻ തയ്യാറായിരിക്കുകയാണ് ജിജി….
ഈ തീരുമാനം കഴിഞ്ഞ ദിവസം എന്നെ വിളിച്ച് പറയുകയും ബഹുമാന്യനായ നിലമ്പൂർ MLA ശ്രീ PVഅൻവറിനോട് ഞാൻ ഈ വിവരം ചർച്ച ചെയ്യുകയുമുണ്ടായി….അദ്ദേഹം ജിജിയുടെ വലിയ മനസ്സിനു നന്ദി പറഞ്ഞ് കൊണ്ട് ജിജിയുമായി ഇന്ന് സംസാരിച്ച് തുടർനടപടികളിലേക്ക് കടക്കും…..

READ ALSO: 500 തോക്കും ഒന്നരലക്ഷം വെടിയുണ്ടയും വാങ്ങാനൊരുങ്ങി കേരളാപൊലീസ്

ഒരുപാടു നന്മ മനസ്സുകൾ എന്റെ നിലമ്പൂരിലേയ്ക്ക് സഹായ ഹസ്തങ്ങളുമായി കടന്നു വരുന്നുണ്ട്…. ഓരോനാണയത്തുട്ടുകളും ഏറെ വിലപ്പെട്ടതുമാണ്…. എങ്കിലും പട്ടിണികൊണ്ട് പള്ളയൊട്ടിയ ജിജിയെന്ന എന്റെ ആ പഴയ പാവാടക്കാരിയുടെ ഹൃദയവിശാലതയോളം വിലമതിക്കുന്ന ഒന്നും എന്റെ നാടിനു ലഭിക്കില്ലെന്നു തന്നെ ഞാൻ കരുതുന്നു…

മുത്തേ… അഞ്ചു കുടുംബങ്ങളുടെ കൺകണ്ട ദൈവമായ നീ മാറുമ്പോൾ എനിക്കും തോന്നുന്നെടീ നിന്നോട് വല്ലാത്ത ഒരു ആരാധന….

READ ALSO: ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്നത് ജനങ്ങളുടെ പണമാണ് ആ കോടികള്‍ എവിടെപ്പോകുന്നു ?

https://www.facebook.com/permalink.php?story_fbid=2528743437412070&id=100008293159007

shortlink

Related Articles

Post Your Comments

Related Articles


Back to top button