
ന്യൂഡൽഹി : മുന്‍ രാജ്യസഭാ എംപിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാനുള്ള നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും ല്യൂട്ടെണ്‍സ് സോണിലെ ബംഗ്ലാവുകള്‍ ഒഴിയാനാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയാന്‍ ഏഴ് ദിവസത്തെ സമയമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ മൂന്ന് ദിവസത്തിനകം വൈദ്യുതിയും വെള്ളവും വിഛേദിക്കുമെന്നും ഹൌസിംഗ് കമ്മറ്റി ചെയര്‍മാന്‍ സി ആര്‍ പാട്ടീല്‍ തിങ്കളാഴ്ച വ്യക്തമാക്കി. പദവി നഷ്ടമായിട്ടും അധികകാലം താമസിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നാണ് സൂചന.
Post Your Comments