Latest NewsIndia

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ചു

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജെഡി(യു) മുതിര്‍ന്ന നേതാവുമായ ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രി പദം വഹിച്ചിരുന്നയാളാണ് ജഗനാഥ് മിശ്ര. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വരവോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം പിന്നോട്ടുപോയത്. ബിഹാര്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം.

Read also: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ സിആര്‍പിഎഫ് ജവാന്‍ ആത്മഹത്യ ചെയ്ത നിലയില്‍

shortlink

Post Your Comments


Back to top button