ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇത്രയും നാള്‍ മുത്തലാഖ് എന്ന കൊടിയ അനാചാരം തുടര്‍ന്നതിനു കാരണം ചിലരുടെ മതപ്രീണനനയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച അതേ മതപ്രീണനമാണ് മുത്തലാഖ് ഇത്രനാളും അനുവദിച്ചുകൊടുത്തതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ച് ‘മുത്തലാഖ് : ചരിത്രപരമായ തെറ്റ് തിരുത്തപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ആഭ്യന്തരമന്ത്രി ഈ പരാമര്‍ശം നടത്തിയത്.
മുത്തലാഖിനെതിരേയുള്ള നിയമനിര്‍മ്മാണത്തെ പാര്‍ലമെന്റില്‍ എതിര്‍ത്ത മിക്ക പാര്‍ട്ടികള്‍ക്കും അവരുടെ ഹൃദയത്തില്‍ ഇത് അനാചാരമാണ് എന്നറിയാം. അവര്‍ക്ക് അനാചാരം നിര്‍ത്തണമെന്നും ആഗ്രഹമുണ്ട്. പക്ഷേ അത് തുറന്ന് സമ്മതിയ്ക്കാനുള്ള ധൈര്യം അവര്‍ക്കില്ല. എനിയ്‌ക്കൊരു കാര്യം തുറന്ന് പറയാനുണ്ട്. മുത്തലാഖ് എന്ന അനാചാരം ഒഴിവായാല്‍ ഗുണം മുസ്ലീങ്ങള്‍ക്ക് തന്നെയാണ്. അല്ലാതെ ഹിന്ദുക്കള്‍ക്കോ സിഖുകാര്‍ക്കോ ജൈനന്മാര്‍ക്കോ ഒന്നുമല്ല. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണം ആത്യന്തികമായി മുസ്ലിം സമൂഹത്തിനു തന്നെയാണ് ഗുണം ചെയ്യുക. അമിത് ഷാ പറഞ്ഞു.
Read Also : മുത്തലാഖ് നിയമം : കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യം ലഭിച്ചു
കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്‌ക്കെതിരേ അതിശക്തമായാണ് അമിത് ഷാ പ്രതികരിച്ചത്. മുത്തലാഖ് എന്ന അനാചാരത്തെ അനുകൂലിയ്ക്കാന്‍ കോണ്‍ഗ്രസ്സിന് നാണമില്ലേ എന്നദ്ദേഹം ചോദിച്ചു.1985 ഏപ്രില്‍ 23ആം തീയതി ഷാ ബാനോ കേസില്‍ സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്നും വിവാഹമോചനം നല്‍കണമെങ്കില്‍ ജീവനാംശം നല്‍കിയേ കഴിയൂ എന്നും വിധിപറഞ്ഞതാണ്. വിധിയെ മറികടന്ന് രാജീവ് ഗാന്ധി സാധാരണ മുസ്ലിം സ്ത്രീകളുടെ കണ്ണീരുകാണാതെ യാഥാസ്ഥിതിക മുസ്ലീങ്ങളെ പ്രീണിപ്പിയ്ക്കാന്‍ സുപ്രീം കോടതിവിധിയെ മറികടന്ന് നിയമനിര്‍മ്മാണം നടത്തി.
Post Your Comments