സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിലെ യുവതാരം അഹാന കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരി ഹന്‍സികയെ കുറിച്ച് അഹാന ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
READ ALSO: 130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹാനയുടെ കുറിപ്പ്
‘കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി പനിയും തലവേദനയുമായി വയ്യാതിരിക്കുകയാണ് ഹന്‍സിക. എല്ലാവരുടെയും ശ്രദ്ധ കിട്ടാനായി അവള്‍ കുറച്ചു കൂടുതല്‍ ക്ഷീണം കാണിക്കുന്നില്ലേ എന്നായിരുന്നു ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത്. ഞങ്ങളുടെ വീട്ടില്‍ കുറച്ചധികം കുട്ടികള്‍ ഉള്ളതുകൊണ്ട് ഇത്തരം നാടകങ്ങള്‍ക്കൊന്നും വലിയ ശ്രദ്ധ കിട്ടാറില്ല. ഒന്നുറങ്ങി എണീറ്റാല്‍ ഇതെല്ലാം ശരിയായിക്കോളും എന്ന മട്ടിലാണ് ഞങ്ങള്‍ പെരുമാറാറുളളത്. ഇന്നലെ രാത്രി കടുത്ത തലവേദനയുണ്ടെന്ന് ഹന്‍സു പരാതി പറഞ്ഞു. സാധാരണ അവളാണ് വീട്ടില്‍ ഏറ്റവും ഒടുവില്‍ ഉറങ്ങുന്ന കക്ഷി. ഇന്നലെ പക്ഷേ, അവള്‍ വേഗം നൈറ്റ് ഡ്രസും സ്വറ്ററും ധരിച്ച് ആദ്യം തന്നെ മുറിയില്‍ കയറി. എന്നിട്ട് എന്നോട് ചോദിച്ചൂ അമ്മൂ, ഒന്നു മുറിയിലേക്ക് വരാമോ?
പിന്നീട് ഓരോരോ കാര്യങ്ങള്‍ അവള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. തലയൊന്നു മസാജ് ചെയ്തു തരുമോ? മരുന്നെടുത്തു തരുമോ? അങ്ങനെ കുറച്ചു കാര്യങ്ങള്‍! ഞാന്‍ കട്ടിലില്‍ ഇരുന്ന് അവളുടെ തല മസാജ് ചെയ്തു കൊടുത്തു. കുറച്ചധികനേരം അതു ചെയ്യാമോ എന്നായിരുന്നു അവളുടെ അഭ്യര്‍ത്ഥന. പാതി ഉറക്കത്തിനിടയിലും എന്റെ മസാജിനെക്കുറിച്ച് അവള്‍ നല്ല അഭിപ്രായങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
പിന്നെയാണ് അവള്‍ക്ക് ഓര്‍മ വന്നത്, താഴത്തെ നിലയില്‍ നിന്ന് അവളുടെ ഐ മാസ്‌ക് എടുത്തില്ല എന്ന്. അതൊന്നു എടുത്തു തരാമോ എന്ന് എന്നോട് ചെദിച്ചു. ഞാന്‍ പറയട്ടെ… സത്യത്തില്‍ ഞാനൊരു മടിച്ചിയാണ്. എനിക്കങ്ങനെ കുറെ കാര്യങ്ങള്‍ ചെയ്യാനൊന്നും ഇഷ്ടമല്ല. എന്നിട്ടും, ഞാന്‍ അത് എടുത്തു തരാമെന്നേറ്റു. ഞാന്‍ വാതില്‍ക്കല്‍ എത്തിയതും, പാതി മയക്കത്തില്‍ ഹന്‍സു എന്നോടു പറഞ്ഞു, ‘അമ്മൂ, എനിക്കറിയാം… ഞാന്‍ നിന്നോടു കുറെ കാര്യങ്ങള്‍ ഇങ്ങനെ ചോദിക്കുന്നു എന്ന്. പക്ഷേ, ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ!’ – എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി. ആ കഷ്ണങ്ങള്‍ ചേര്‍ത്തുപിടിച്ച് ഞാന്‍ പോയി അവളുടെ ഐ മാസ്‌ക് എടുത്തു കൊണ്ടു വന്നു- മധുര സ്വപ്നങ്ങള്‍ എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്!…അഹാന പറയുന്നു.
READ ALSO: ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
Post Your Comments