ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് അധ്യക്ഷനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോലീസ് കസ്റ്റഡിയില്‍. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സംസ്ഥാന കോണ്‍ഗ്രസ് വക്താവ് രവീന്ദര്‍ ശര്‍മ്മ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് തൊട്ടു മുമ്പാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.അതേസമയം ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വെള്ളിയാഴ്ച സാധാരണഗതിയില്‍ തുറന്നു പ്രവര്‍ത്തിച്ചു. അടുത്താഴ്ച മുതല്‍ സ്കൂളുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പൊതുഗതാഗതത്തിന് അനുമതി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നു. ഹാജര്‍നില ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുമെന്ന് ഭരണകൂടവും വ്യക്തമാക്കി.
Post Your Comments