Latest NewsIndia

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്ക് അമേരിക്കയും ബ്രിട്ടണും വളരെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കള്‍ കൈമാറി

ന്യൂഡല്‍ഹി : ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനത്തില്‍ അമേരിക്കയും ബ്രിട്ടണും ഇന്ത്യയ്ക്ക് വളരെ മൂല്യമുള്ളതും വിലപിടിപ്പുമുള്ളതായ വസ്തുക്കള്‍ കൈമാറി. ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്രകള്ളക്കടത്തുകാര്‍ മോഷ്ടിച്ച തൊണ്ടിമുതലുകളായ പുരാതന വസ്തുക്കളാണ് ബ്രിട്ടണും യുഎസും ഇന്ത്യയ്ക്ക് കൈമാറിയത്.

Read Also : സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് യുഎഇ ഭരണാധികാരികള്‍

കള്ളക്കടത്തുകാര്‍ ആന്ധ്രാപ്രദേശ്-തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് മോഷ്ടിച്ച ബി.സി-ഒന്നാം നൂറ്റാണ്ട് മുതല്‍ എ.ഡി ഒന്നാം നൂറ്റാണ്ടുവരെ ചുണ്ണാമ്പ് കല്ലില്‍ കൊത്തിയ ദുരിതാശ്വാസ വിവരങ്ങളും, 17-ാം നൂറ്റാണ്ടിലെ നവനീത കൃഷ്ണയുടെ വെങ്കലരൂപവുമാണ് ഇരു രാഷ്ട്രങ്ങളും ഇന്ത്യയ്ക്ക് തിരിച്ചു നല്‍കിയത്.

Read Also : അബുദാബി എയർപോർട്ടിൽ ഇന്നലെ ഇന്ത്യക്കാരെ വരവേറ്റത് ഇന്ത്യൻ പതാകയും മുല്ലപ്പൂവും, എയർപോർട്ട് ഉദ്യോഗസ്ഥരുടെ സ്നേഹാദരങ്ങളുടെ ചിരിച്ചമുഖവുമായി

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രുചി ഗാന്‍ ഷ്യാമിനാണ് യു.എസ്-ബ്രിട്ടണ്‍ പ്രതിനിധികള്‍ വസ്തുക്കള്‍ കൈമാറിയത്. അടുത്തിടെ ന്യൂയോര്‍ക്കില്‍ പിടിയിലായ കള്ളക്കടത്തുകാരനില്‍ നിന്നുമാണ് ഈ അമൂല്യവസ്തുക്കള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button