KeralaLatest News

മുത്തലാഖ് നിയമം : കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി : ജാമ്യം ലഭിച്ചു

കോഴിക്കോട്: മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ അറസ്റ്റ് കോഴിക്കോട് ജില്ലയിൽ രേഖപ്പെടുത്തി. ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ശേഷം ഇയാൾക്ക് ജാമ്യം ലഭിച്ചു. ഉസാമിന്റെ ഭാര്യ മുക്കം തടപ്പറമ്പ് സ്വദേശിനി താമരശേരി കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനെ തുടർന്ന് മുക്കം പൊലീസ് പ്രതി ഉസാമിനെ അറസ്റ്റ് ചെയ്ത് താമരശേരി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

ഈ മാസം ഒന്നിന് ഉസാം ഭാര്യവീട്ടിലെത്തി പിതാവിന്‍റേയും ബന്ധുക്കളുടേയും മുന്നില്‍ വെച്ച് ഒന്നും രണ്ടും മൂന്നും തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തി ഇറങ്ങി പോവുകയായിരുന്നെന്നു യുവതിയുടെ പരാതിയിൽ പറയുന്നു.

also read : മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

shortlink

Related Articles

Post Your Comments

Related Articles


Back to top button