മലപ്പുറം: കോട്ടക്കുന്ന് അതീവ അപകട മേഖല, വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യതയുണ്ടെല്ല് ജിയോളജി സംഘം കണ്ടെത്തി. മലപ്പുറത്തിന്റെ ഹൃദയഭൂമിയും ടൂറിസ്റ്റ് കേന്ദ്രവുമായ കോട്ടക്കുന്നില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീണ് മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കോട്ടക്കുന്നില്‍ വീണ്ടും അപകട സാധ്യതയുള്ളതായാണ് ജിയോളജി സംഘത്തിന്റെ റിപ്പോര്‍ട്ട്.
ReadAlso : കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം : ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി
തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നും ജിയോളജി സംഘം വ്യക്തമാക്കി. തുടര്‍ന്ന് പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്ന് നഗരസഭ അറിയിച്ചു.
അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. കോട്ടക്കുന്നിന്റെ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്നും അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളല്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നും റവന്യൂ -ജിയോളജി അധികൃതര്‍ പറഞ്ഞു.
Post Your Comments