പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നദികളിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ പമ്പയിൽ ജാഗ്രതാനിർദേശം. ഇന്നലെ രാത്രി മാത്രം പമ്പാ നദിയിൽ പത്ത് അടി വെള്ളമാണ് ഉയർന്നത്. മണിമലയാറ്റിലും, അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദികളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് നിര്‍ദ്ദേശം നൽകി.
Read also: മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു
രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും പ്രദേശത്ത് തുടരുന്നുണ്ട്. മണിമലയാറും അച്ചൻകോവിലാറും കരകവിഞ്ഞൊഴുകുകയാണ്. അതേസമയം ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാൽ തെക്കൻ ജില്ലകളിൽ പരക്കെ ശക്തമായ മഴപെയ്യുകയാണ്.
Post Your Comments