ഇടുക്കി : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഡ്രൈവർ മരിച്ചു. ഇടുക്കി കട്ടപ്പനയിൽ വെള്ളയാംകുടി സ്വദേശി ഫ്രാൻസിസ് ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. കത്തിയ ഓട്ടോയിൽ നിന്ന് ഫ്രാൻസിസിന് പുറത്തെടുത്ത് ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ ഫോറൻസിക് സംഘമെത്തി പരിശോധിച്ച ശേഷമേ അപകടകാരണത്തിൽ വ്യക്തത വരികയുള്ളു.
Post Your Comments