Latest NewsIndia

ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണോ? യാഥാര്‍ഥ്യം ഇങ്ങനെ

ഇന്ത്യൻ ദേശീയ പതാക സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമായി നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ദേശീയ മഹിമയെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിനുള്ള 1971-ലെ നിയമവും (Prevention of Insults to National Honour Act 1971) 2002 ലെ ഇന്ത്യന്‍ ഫ്‌ളാഗ് കോഡും ഉദ്ധരിച്ചാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. എന്നാൽ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എത്രനാള്‍ വേണമെങ്കിലും ദേശീയ പതാക അവരുടെ പ്രൊഫൈല്‍ ചിത്രമാക്കാന്‍ സാധിക്കുമെന്നാണ് ഫാക്റ്റ് ചെക്കര്‍ വെബ്‌സൈറ്റ് ആയ ബൂം വ്യക്തമാക്കുന്നത്. പക്ഷേ ഇന്ത്യന്‍ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിര്‍ത്തി മാത്രമേ അത് ചെയ്യാന്‍ പാടുള്ളൂ.

Read also:  സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും

കൂടാതെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്തെ അപമാനിക്കും വിധം പതാക പ്രദർശിപ്പിക്കാൻ പാടില്ല, പതാകയില്‍ ഒന്നും എഴുതാന്‍ പാടില്ല, അഴുക്കും കേടുപാടുകളും ഉള്ള പതാകകള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല, തല തിരിച്ചും പതാക പ്രദർശിപ്പിക്കാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button