KeralaLatest News

തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍

തിരുവനന്തപുരം: തങ്ങള്‍ക്ക് വധഭീഷണിയുണ്ട്.. തങ്ങളെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന് യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസിലെ പ്രതികള്‍. വധഭീഷണി മാത്രമല്ല ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടെന്ന് ഇവര്‍ പറയുന്നു.ഈ കാരണങ്ങള്‍ കാണിച്ച് ഇരുവരും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നിസാമുമാണ് ഹര്‍ജി നല്‍കിയത്. ഇവരുടെ ഹര്‍ജിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും ,വധ ഭീഷണിയുമുണ്ടെന്നാണ് എസ്എഫ്ഐ മുന്‍ നേതാക്കളുടെ ആരോപണം.എന്നാല്‍ ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ മാരകവ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button