ന്യൂ ഡൽഹി : ശശി തരൂര്‍ എം.പിക്ക് അറസ്റ്റ് വാറണ്ട്. വിവാദ പ്രസ്താവന നടത്തിയെന്ന പരാതിയിൽ കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചു, മത വികാരങ്ങളെ വ്രണപ്പെടുത്തി, മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവ ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരിയാണ് കോടതിയില്‍ ഹർജി സമർപ്പിച്ചത്. നേരത്തെ ആഗസ്റ്റ് 14ന് കോടതിയില്‍ തരൂര്‍ നേരിട്ട് ഹാജരാകണമെന്നു ഉത്തരവിട്ടിരുന്നു.
Also read : സ്വാതന്ത്ര്യദിനത്തിൽ ലാൽ ചൗക്കിൽ ത്രിവർണപതാക ഉയരും
ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയും, രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്പുതിയ ഭരണഘടന നിലവില്‍ വരുമെന്നും ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നായിരുന്നു തരൂരിന്റെ വിവാദ പ്രസ്താവന.
Post Your Comments