തിരുവനന്തപുരം•ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെ ഗള്‍ഫിലെ കമ്പനി ജോലിയില്‍ നിന്നും പറഞ്ഞു വിട്ടതായി റിപ്പോര്‍ട്ട്. കമന്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കുട്ടന്‍ നിഷാദ് എന്നയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ ഇയാള്‍ക്ക് സഹായം വാഗ്ദാനം ചെയ്തെത്തിയ ഫിറോസ് ബാബു എന്നയാളോടാണ് തനിക്ക് ജോലി നഷ്ടപ്പെട്ട വിവരം ഇയാള്‍ വെളിപ്പെടുത്തുന്നത്.
ALSO READ: വീണ്ടും ന്യൂനമര്‍ദ്ദം; തെക്കന്‍ കേരളത്തിലുള്‍പ്പെടെ കനത്ത മഴയ്ക്ക് സാധ്യത
‘ആരും എന്നെ സഹായിക്കാന്‍ വരണ്ട. ഞാന്‍ നാളെ നാട്ടില്‍ എത്തും. പണി എല്ലാവരും കൂടി കളഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും സമാധാനമയല്ലോ’- ഇങ്ങനെയായിരുന്നു ഇയാളുടെ പ്രതികരണം.
പ്രതിഷേധവും പൊങ്കാലയും ശക്തമായതോടെ കുട്ടന്‍ നിഷാദ് എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.
അതേസമയം, ജോലി നഷ്ടപ്പെട്ടുവെന്ന പ്രചാരണം ഇയാളുടെ തന്ത്രമാണെന്നാണ് മറുവാദം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏതാനും ദിവസങ്ങളായി ഈദ് അവധിയാണ്. അതിനാല്‍ തന്നെ ഈ ദിവസങ്ങളില്‍ ഇത്തരത്തില്‍ ഒരു നടപടിയുണ്ടാകാന്‍ ഇടയില്ല എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ജോലി നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ചാല്‍ ആളുകള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നും ഈദ് അവധിക്ക് ശേഷം ഗള്‍ഫില്‍ ഓഫീസുകള്‍ വീണ്ടും തുറക്കുമ്പോഴേക്കും എല്ലാവരും വിഷയം മറക്കുമെന്നുമുള്ള കണക്കുകൂട്ടലിലുള്ള ഇയാളുടെ അടവാണ് ജോലി നഷ്ടപ്പെട്ടുവെന്ന ഇയാളുടെ വെളിപ്പെടുത്തലെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/photo.php?fbid=1518532354953155&set=a.132062840266787&type=3&theater
Post Your Comments