Latest NewsKerala

ദുരിതം വിതച്ച് പെരുമഴ: സംസ്ഥാനത്ത് 2.61 ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം നിണ്ടുനിന്ന പെരുമഴ തോര്‍ന്നിട്ടും ദുരിതബാധിതരില്‍ പലര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ച് പോകാനാകുന്നില്ല. സംസ്ഥാനത്തുടനീളം 2.61 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നലെ ക്യാംപുകളില്‍ ഉള്ളവരുടെ എണ്ണം രണ്ടരലക്ഷമായിരുന്നു.

ALSO READ: പ്രളയജലം മുട്ടോളം ഉയര്‍ന്നു; ഒടുവില്‍, വയോധികന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വീട്ടുകാര്‍ ചെയ്തത്

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഉള്‍പ്പെടെ 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുന്നു. പ്രളയത്തില്‍ കോട്ടയത്തുനിന്നും കാണാതായ ഒരാളും ഇതില്‍ ഉള്‍പ്പെടുന്നു. വയനാട്ടിലും മലപ്പുറത്തും കാണാനില്ലാത്തവരുടേത് ഏകദേശ കണക്കാണെന്നും ഈ സംഖ്യയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

flood
flood

നിലവില്‍ സംസ്ഥാനത്താകെ 1639 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2966 വീടുകള്‍ ഭാഗീകമായും 286 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത്. 50 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ALSO READ : ഒന്നരകിലോമീറ്റര്‍ പ്രളയജലത്തില്‍ കുട്ടികളെ ചുമലിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക്; കേട്ടവരുടെ മനംകവരുന്നു ഈ പോലീസ് കോണ്‍സ്റ്റബിള്‍

kavalappara
kavalappara

മലപ്പുറത്ത് 232 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15197 കുടുംബങ്ങളിലെ 55720 പേര്‍ ദുരിതബാധിതരായി ഇവിടങ്ങളില്‍ കഴിയുന്നു. 456 വീടുകള്‍ ഭാഗികമായും 65 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോഴിക്കോട്ട് 317 ക്യാംപുകളിലായി 18024 കുടുംബങ്ങളിലെ 58317 പേര്‍ കഴിയുന്നു. 154 പേര്‍ ഭാഗികമായും 3 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. 17 പേര്‍ മരണപ്പെട്ടു. വയനാട്ടില്‍ 214 ക്യാംപുകളിലായി 10379 കുടുംബങ്ങളിലെ 37395 പേര്‍ കഴിയുന്നു. 30 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും ദുരന്തത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ പരിക്കേറ്റ് ഒന്‍പത് പേര്‍ ഇവിടെ ചികിത്സയിലാണ്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. 12 പേര്‍ ജില്ലയില്‍ ഇതുവരെ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button