KeralaLatest News

സംസ്ഥാനത്ത് ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയില്‍ ഗഗാഗതം നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. തിരുവന്തപുരത്ത് നിന്ന് 2.45ന് പുറപ്പെട്ട ജനശതാബ്ദി ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ചെന്നൈ മെയില്‍ 2.55നും ഷാലിമാര്‍ എക്‌സ്പ്‌സ് 4നും കൊച്ചുവേളി – ബെംഗളൂരു എക്‌സ്പ്രസ് 4.45നും പുറപ്പെട്ടു. പാലക്കാട് വഴി കേരളത്തിലേക്കുള്ള സര്‍വീസുകളും പുനഃരാരംഭിച്ചു.

അതേസമയം, ഷൊര്‍ണൂര്‍ – കോഴിക്കോട് പാതയിലെ ഗതാഗത സ്തംഭനം മൂന്നാം ദിനവും തുടരുകയാണ്. ഞായറാഴ്ച 26 ദീര്‍ഘദൂര – പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കല്ലായി, ഫറൂഖ് പാലങ്ങളില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പാലങ്ങള്‍ അപകടാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടതോടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയില്ല. രാവിലെ ഹൈദരാബാദ് – ശബരി എക്‌സ്പ്രസും മുംബൈ ജയന്തി ജനതയും നാഗര്‍കോവില്‍ വഴി തിരിച്ചുവിട്ടു.

ഭാഗികമായി റദ്ദാക്കിയിരുന്ന തിരുവനന്തപുരം – കോര്‍ബ, തിങ്കളാഴ്ച തിരുവനന്തപുരത്ത് നിന്നു പുറപ്പെടും. 1072, 9188293595, 9188292595 എന്നീ റെയില്‍വേ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിവരങ്ങള്‍ ലഭിക്കും

വെള്ളമിറങ്ങിത്തുടങ്ങിയതോടെ മലബാറിലെ കെഎസ്ആര്‍ടിസി സര്‍വീസുകളും പുനഃരാരംഭിച്ചു. കോഴിക്കോട് – പാലക്കാട് റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പഴയതുപോലെയായി. വെള്ളക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കി യൂണിവേഴ്‌സിറ്റി, കോട്ടയ്ക്കല്‍, പെരിന്തല്‍മണ്ണ വഴിയാണ് സര്‍വീസ്. താമരശേരി ചുരം വഴിയുള്ള ബത്തേരി- കോഴിക്കോട് കെഎസ്ആര്‍ടിസി സര്‍വീസും പുനഃരാരംഭിച്ചു. മൈസൂരു – കോഴിക്കോട് ദേശീയപാത 766ലെ ഗതാഗതം പുനഃസ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button